രാഹുൽ മാങ്കൂട്ടതിലിന്റെ പി.എയുടെ കസ്റ്റഡി നിയമവിരുദ്ധമെന്ന് ബന്ധുക്കൾ; ഡിജിപിക്ക് പരാതി നൽകി പി.എയുടെ അമ്മ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 മണിക്കൂറിനു ശേഷവും ബന്ധുക്കൾക്ക് എസ്ഐടി ഒരു വിവരവും നൽകുന്നില്ല. ഫസലിന്റെ അമ്മയാണ് അഭിഭാഷകൻ വഴി ഡിജിപിക്ക് പരാതി നൽകിയത്. ഡ്രൈവർ ആൽവിൻ്റെ ബന്ധുക്കളും പരാതി നൽകി. ഇരുവരെയും ചോദ്യം ചെയ്യാനായി എസ്ഐടി സംഘം കൊണ്ടുപോയിരുന്നു.

തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്.

ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പോലീസ് കസ്റ്റഡി. പോലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*