ഇൻഡിഗോ പ്രതിസന്ധിക്കിടയിലും യാത്ര നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
തിരുവനന്തപുരത്തുനിന്നുള്ള 9 വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. കൃത്യമായ വിവരങ്ങൾ ഇൻഡിഗോ അധികൃതർ നൽകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരെടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്.
പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചു. മുംബൈയിൽ 35 വിമാനങ്ങളും അഹമ്മദാബാദ് 20ലേറെ വിമാനങ്ങളും റദ്ദ് ചെയ്തു. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.



Be the first to comment