ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ വിൻഫാസ്റ്റ്: ലിമോ ​ഗ്രീൻ എത്തിക്കാൻ‌ നീക്കം

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ‌ വിപണിയിൽ സജീവമാകാൻ ഒരുങ്ങുന്നു. വിഎഫ്6, വിഎഫ്7 എന്നീ വാ​ഹനങ്ങൾക്ക് പിന്നാലെ എംപിവി ലിമോ ​ഗ്രീൻ‌ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ വാഹനം അവതരിപ്പിക്കാനാണ് വിൻഫാസറ്റിന്റെ തീരുമാനം. ഇക്കഴിഞ്ഞ് സെപ്റ്റംബറിലാണ് ഇന്ത്യയിൽ‌ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങൾ പുറത്തിറക്കിയത്.

എസ് യു വി സെ​ഗ്മെന്റിൽ വിഎഫ്3 പുറത്തിറക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാകും ലിമോ ​ഗ്രീൻ ഇന്ത്യയിലെത്തുക. കിയ കാരൻസ് ക്ലാവിസ് ഇവിയും ബിവൈഡി ഇമാക്‌സ് 7 എന്നിവയായിരിക്കും ലിമോ ​ഗ്രീനിന്റെ വിപണിയിൽ എതിരാളികൾ. ലിമോ ഗ്രീനിൽ 60.13kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് 450 കിലോമീറ്റർ റേഞ്ച് നൽകുന്നു. 201 PS ഉം 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ നൽകുന്നു. MPV 11kW AC ചാർജിംഗും 80kW DC ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്താൻ കഴിയും.

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചിരുന്നു. വിയറ്റ്നാമിന് പുറത്ത് കമ്പനി വിൻഫാസ്റ്റ് നിർമ്മിക്കുന്ന ആദ്യ പ്ലാന്റാണിത്. വാഹനത്തിന്റെ നിർമാണത്തിനാവശ്യമായ പാട്സ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ശേഷം തമിഴ്നാട്ടിലെ പ്ലാന്റിലെത്തിച്ച് അസംബിൾ ചെയ്യുകയാണ് ചെയ്യുന്നത്. വിഎഫ്7 മോഡലാണ് പ്ലാന്റിൽ ആ​ദ്യമായി നിർമ്മിച്ച വാഹനം.

59.6 കിലോവാട്ട് ബാറ്ററിയിലെത്തുന്ന വിഎഫ്6ന് 468കിലോമീറ്ററാണ് റേഞ്ച്. വില 16.49 ലക്ഷം മുതൽ 18.29 ലക്ഷം വരെയാണ് വില. വിഎഫ് 7ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്(59.6കിലോവാട്ട്, 70.8കിലോവാട്ട്). റേഞ്ച് 438 കിലോമീറ്റർ മുതൽ 532 കിലോമീറ്റർ വരെ. എക്‌സ് ഷോറൂം വില 20.89 ലക്ഷം മുതൽ 25.49 ലക്ഷം വരെയാണ് വില വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*