‘ബ്രിട്ടാസ് പാലം ആകുന്നതിന് മുൻപ് നിതിൻ ഗഡ്കരി പാലം ആയി, അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും’: വി ഡി സതീശൻ

ഈ തെരഞ്ഞെടുപ്പിൽ ഉജ്വലമായ തിരിച്ചു വരവ് ഉണ്ടാകും,യു.ഡി.എഫ് മുൻപെങ്ങും ഇല്ലാത്ത വിധം മുന്നൊരുക്കം ഇത്തവണ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അന്തരീക്ഷത്തിൽ നിൽക്കുന്നു. മുഖ്യന്ത്രിയുടെ വിശ്വസ്തർ ആണ് ജയിലിൽ ആയത്. നടപടി എടുക്കാൻ പോലും ഭയമാണ്. അവർ പുതിയ നേതാക്കളുടെ പേര് പറയുമോ എന്നാണ് പേടി. എസ്ഐടിക് മേൽ സമ്മർദമുണ്ട്. അല്ലെങ്കിൽ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യേണ്ട സമയം കഴിഞ്ഞു.

ജോൺ ബ്രിട്ടാസ് പാലം ആകുന്നതിന് മുൻപ് നിതിൻ ഗഡ്കരിയാണ് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലം ആയത്. അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ജമാഅത് ഇസ്ലാമിയുമായി യുഡിഎഫിന് സഖ്യമില്ല. അവരുടെ പിന്തുണ തേടി പോയിട്ടില്ല.

അവരുടെ പിന്തുണ ആവശ്യമില്ല. നേരത്തെ ജമാഅത്മായി ബന്ധം ഇല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ അവർക്ക് ബന്ധം ഉണ്ട്. നേരത്തെ ജമാഅത് അമീറുമായ് ചർച്ച നടത്തിയ ഫോട്ടോ പത്രത്തിൽ ഉണ്ടെന്ന് സതീശൻ. എസ്ഡിപിഐ പിന്തുണ എൽഡിഎഫിന് ഉണ്ടായിട്ടുണ്ട് എന്ന് സതീശൻ. വിഎസ് മുഖ്യമന്ത്രി ആയ കാലത്ത് പാഠപുസ്തക സിലബസ് വിഷയത്തിൽ മുസ്ലീം സംഘടനകകൾ ജമാഅത്തിന് ഒപ്പം ഒരുമിച്ചിരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനം ആയിരുന്നു എൽഡിഎഫിന്. പൗരത്വ വിഷയത്തിൽ 800 ഇൽ അധികം കേസ് എടുത്തിട്ട് നൂറിലധികം മാത്രമാണ് പിൻവലിച്ചത്. ലീഗിന്റെ പിന്നാലെ നടന്ന് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ വർഗീയ പാർട്ടി ആയി മാറി.വെൽഫെയർ പാർട്ടി പിന്തുണ വേണ്ട എന്ന് പറഞ്ഞിട്ടില്ല. അവർ പിന്തുണ തന്നു,അത് സ്വീകരിച്ചു.

രാഹുൽ വിഷയത്തിൽ പരാതി പോലും വരാതെ ഞങ്ങൾ സസ്പെന്റ് ചെയ്തു. പരാതി വന്നപ്പോൾ പോലീസിന് കൈമാറി,എകെജി സെന്ററിലെ പോലെ പൊതിഞ്ഞു വെച്ചില്ല. പരാതി വന്നു 24 മണിക്കൂറിനധികം പുറത്താക്കി. ലൈംഗിക ആരോപണം ഉള്ള നിരവധി പേർ മന്ത്രി സഭയിൽ ഉണ്ട്. അവരെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് പാർട്ടി സെക്രട്ടറി ആയപ്പോൾ പരാതി കിട്ടിയില്ലേ? ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ട്. രാഹുൽ പുറത്തായതിനാൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ട കാര്യം പറയാനാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൊല്ലത്ത് ഹൈവേ തകർന്നു വീണു. സംസ്ഥാനത്ത് വ്യാപകമായി ഹൈവേ തകരുന്നു. സർക്കാരിന് ഒരു പരാതിയുമില്ല. റീൽ എടുക്കാൻ ഓടി നടന്നവർക്ക് ഒരു ഉത്തരവാദിത്വം ഇല്ലേ. ഇന്നലെ 36 കുഞ്ഞുങ്ങൾ രക്ഷപ്പെട്ടതാണ്. അഴിമതിയാണ് നടന്നിരിക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*