കാലിഫോർണിയ: ഇരുപതിലധികം ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ സ്‌പേസ്‌എക്‌സിന്‍റെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന 114-ാമത്തെ വിക്ഷേപണം ആണിത്.
28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണിത്. ഡിസംബർ 4ന് കാലിഫോർണിയയിലെ തീരപ്രദേശത്ത് നിന്ന് സ്പേസ്എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ പസഫിക് സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 12:42ന് (20:42 GMT) ആയിരുന്നു വിക്ഷേപണം. സ്റ്റാർലിങ്ക് ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന ഈ മാസത്തെ നാലാമത്തെ വിക്ഷേപണം കൂടിയാണിത്. സെന്‍റിനൽ-6B, സ്റ്റാർലിങ്ക് 11-39, സ്റ്റാർലിങ്ക് 17-8 എന്നിവയുടെ വിക്ഷേപണത്തിന് ശേഷമുള്ള നാലാമത്തെ പറക്കലാണിത്.
നാഷണൽ റെക്കണൈസൻസ് ഓഫിസിനായി സ്‌പേസ് എക്‌സ് NROL-77 ദൗത്യവും വിക്ഷേപിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിട്ടിട്ടുണ്ട്. ഡിസംബർ 9ന് കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കാൻ സജ്ജമാക്കിയിരിക്കുന്ന ഒരു ക്ലാസിഫൈഡ് പേലോഡാണിത്.
സ്റ്റാർലിങ്ക് 11-25 ദൗത്യം: ലക്ഷ്യം
ലോകമെമ്പാടും അതിവേഗ ഇന്‍റർനെറ്റ് എത്തിക്കുക എന്ന സ്‌പേസ്‌എക്‌സിന്‍റെ പ്രാഥമിക ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചവിട്ടുപടിയാണ് സ്റ്റാർലിങ്ക് 11-25 ദൗത്യം. ഭൂമിശാസ്‌ത്രപരമായി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാകാത്ത വിദൂർ പ്രദേശങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ബ്രോഡ്‌ബാൻഡ് വാഗ്‌ദാനം ചെയ്യുക എന്നതാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യം. ഇപ്പോൾ തന്നെ നക്ഷത്രസമൂഹത്തിൽ സ്‌പേസ്‌എക്‌സിന്‍റെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളുണ്ട്. ഇതിനകം ഏകദേശം 9,000 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. കൂടാതെ പതിനായിരക്കണക്കിന് (ഏകദേശം 42,000 വരെ) ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേസ് എക്‌സിന് പദ്ധതിയുണ്ട്. അതേസമയം ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ എണ്ണം വർധിക്കുന്നത് bnf/ ഭീഷണി ഉയർത്തുമെന്നും ചില ജ്യോതിശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു.



Be the first to comment