കൊച്ചി: വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായിരിക്കുകയാണ്. റോഡ് ക്രോസ് ചെയ്യാന്‍ സുരക്ഷിതമാണോ എന്ന് ഒരു നിമിഷം ചിന്തിച്ച് തീരുമാനമെടുത്ത ശേഷം മുറിച്ചു കടക്കുന്നതാണ് നല്ലത്. റോഡ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തില്‍, നേര്‍രേഖയില്‍ ക്രോസ് ചെയ്യുന്നതാണ് നല്ലത് എന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
‘റോഡ് മുറിച്ചു കടക്കുന്നതിന് മുന്‍പ് എപ്പോഴും നടപ്പാതയുടെ അരികില്‍, അതായത് കെര്‍ബിനടുത്ത്, സുരക്ഷിതമായി നില്‍ക്കുക. ഇരുവശത്തേക്കും ശ്രദ്ധയോടെ നോക്കി അടുത്തുവരുന്ന വാഹനങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക. വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാനായി ശ്രദ്ധിച്ചു കേള്‍ക്കുക. ചിലപ്പോള്‍ കാണാന്‍ കഴിയാത്ത വാഹനങ്ങള്‍ ഉണ്ടാകാം.റോഡ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തില്‍, നേര്‍രേഖയില്‍ ക്രോസ് ചെയ്യുക. എന്നാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ആശയ കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ ഓടരുത്. സീബ്രാ ക്രോസിങ് ഉള്ള സ്ഥലങ്ങളില്‍ അവ ഉപയോഗിക്കുക. വളവുകളില്‍ റോഡ് ക്രോസ് ചെയ്യാതിരിക്കുക.റോഡ് ക്രോസ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.’- കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
റോഡ് മുറിച്ചു കടക്കുമ്പോള്‍ കെര്‍ബ് ഡ്രില്‍ മറക്കരുത്!
നില്‍ക്കുക (Stop): റോഡ് മുറിച്ചു കടക്കുന്നതിന് മുന്‍പ് എപ്പോഴും നടപ്പാതയുടെ അരികില്‍, അതായത് കെര്‍ബിനടുത്ത്, സുരക്ഷിതമായി നില്‍ക്കുക.
നോക്കുക (Look): ഇരുവശത്തേക്കും ശ്രദ്ധയോടെ നോക്കുക; അടുത്തുവരുന്ന വാഹനങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക.
കേള്‍ക്കുക (Listen): വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാനായി ശ്രദ്ധിച്ചു കേള്‍ക്കുക. ചിലപ്പോള്‍ കാണാന്‍ കഴിയാത്ത വാഹനങ്ങള്‍ ഉണ്ടാകാം.
ചിന്തിക്കുക (Think): റോഡ് ക്രോസ് ചെയ്യാന്‍ സുരക്ഷിതമാണോ എന്ന് ചിന്തിച്ച് ഒരു നിമിഷം തീരുമാനമെടുക്കുക.
ക്രോസ് ചെയ്യുക
(Cross): റോഡ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തില്‍, നേര്‍രേഖയില്‍ ക്രോസ് ചെയ്യുക. എന്നാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ആശയ കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ ഓടരുത്.
സീബ്രാ ക്രോസിങ് ഉള്ള സ്ഥലങ്ങളില്‍ അവ ഉപയോഗിക്കുക
വളവുകളില്‍ റോഡ് ക്രോസ് ചെയ്യാതിരിക്കുക.
റോഡ് ക്രോസ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
നിങ്ങളുടെ സുരക്ഷയാണ് പ്രധാനം!



Be the first to comment