‘2029ൽ താമര ചിഹ്നത്തിൽ ജയിക്കുന്ന ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും’; പി സി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും.

മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും. കേരള കോൺഗ്രസ്‌ പിരിച്ചു വിടണം. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി. കേരള കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണം.

ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ നിരവധി ക്രിസ്ത്യൻ സ്ഥാനാർഥികൾ ഇടം പിടിച്ചു. കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്ത് ബിജെപി പിടിക്കും. 4 ൽ കൂടുതൽ മെമ്പർമാർ കോട്ടയം ജില്ലാ പഞ്ചായത്തിൽ കിട്ടും. കേരളത്തിൽ സൗജന്യ റേഷൻ കൊടുക്കുന്നത് നരേന്ദ്ര മോദി.

മുസ്ലിം സമുദായം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വലിയ സംഭാവന ചെയ്ത സമുദായം. മുസ്ലിങ്ങളെ എല്ലാം കൂടി കുറ്റപ്പെടുത്തരുത്. പക്ഷെ അതിൽ ചില കുഴപ്പക്കാർ ഉണ്ട്. അവരെ ഒറ്റപ്പെടുത്താൻ ആ സമൂഹം തയാറാകാത്തത് ആണ് പ്രശ്നം. SDPI യെ നിരോധിക്കാൻ തയാറാകണം.

തുടക്കത്തിൽ അവർ നല്ല പ്രവർത്തനം ആയിരുന്നു. ഈരാറ്റുപേട്ടക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും ഞാൻ പറയില്ല.രാഹുൽ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയിൽ ആക്കണം. നല്ല ചെറുക്കൻ ആണ്, പക്ഷെ അസുഖം ആയി പോയി. ആശുപത്രിയിൽ കിടന്നാൽ നന്നാകുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*