ചായയില്‍ ആയിരം വെറൈറ്റികളുണ്ടെങ്കിലും ഏലയ്ക്ക ചായയ്ക്ക് പ്രത്യേകം ആരാധകരുണ്ട്. ഏലയ്ക്ക ഇട്ട് പാല്‍ചായ ഉണ്ടാക്കുന്നത് അസിഡിറ്റി കുറയ്ക്കുമെന്നാണ് ഒരു വാദം. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമുണ്ടോ?
വെള്ളത്തിന്റെ പിഎച്ച് ലെവല്‍ എന്ന് പറയുന്നത് ഏഴാണ്. ന്യൂട്രലായ വെള്ളത്തിലേക്ക് തെയില ഇട്ട് കട്ടൻ ചായ തിളപ്പിക്കുമ്പോൾ പിഎച്ച് ലെവലിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. എന്നാൽ അസിഡിക് സ്വഭാവമുള്ള പാൽ വെള്ളത്തിലേക്ക് ചേർക്കുമ്പോൾ പാൽ ചായയ്ക്കും അസിഡിറ്റ് സ്വഭാവമുണ്ടാകും
ഇതിലേക്ക് ഏലയ്ക്കയോ ഇഞ്ചിയോ ചേർക്കുന്നതുകൊണ്ട് ചായയുടെ രുചിയിൽ വ്യത്യാസം വരുത്താമെങ്കിലും പിഎച്ച് ലെവലിൽ മാറ്റമുണ്ടാക്കില്ലെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.
അസിഡിറ്റി അകറ്റാനുള്ള പൊടിക്കൈകൾ
അയമോദകം
അയമോദകം ദഹന സംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ ഫലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന തൈമോൾ എന്ന സജീവ സംയുക്തം അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കും. ഒരു നുള്ള ഉപ്പ് ചേർത്ത് കഴിക്കാം അല്ലെങ്കിൽ തലേ ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുക.
പെരുംജീരകം
ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റി കാരണമുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും പെരുംജീരകം കഴിക്കുന്നത് നല്ലതാണ്.
തേൻ
ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർക്കുന്നത് അസിഡിറ്റി ചെറുക്കാൻ സഹായിക്കും.



Be the first to comment