പഞ്ചസാര എത്ര അപകടമാണെന്ന പറഞ്ഞാലും മധുരമില്ലാതെ എങ്ങനെ ചായ കുടിക്കും? എന്നാൽ പഞ്ചസാരയോടുള്ള ഈ പ്രിയം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ശൈത്യകാലത്ത് ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ കൂടുതല്‍ ഊർജം ചെലവഴിക്കേണ്ടി വരും. അപ്പോള്‍ പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തെ കൂടുതല്‍ തളര്‍ത്താന്‍ സാധ്യതയുണ്ട്.
അതിനാൽ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ നിങ്ങള്‍ക്ക് വരുത്താന്‍ കഴിയുന്ന ഏറ്റവും ലളിതവും പ്രായോഗികവുമായ മാറ്റം, പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക എന്നതാണ്.
ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ശർക്കര പോഷകസമൃദ്ധമാണ്. കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് ശർക്കര നല്ലതാണ്. കൂടാതെ ശർക്കര ദഹനം എളുപ്പത്തിലാക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും.
ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പമാക്കും. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര കഴിക്കുന്നത് സഹായിക്കും.
ശർക്കരയിൽ ധാരാളം സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു.



Be the first to comment