നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെുള്ള നാല് പ്രതികളെ വെറുതെ വിട്ടതിൽ പ്രതികരണവുമായി അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ. കേസിലെ അന്തിമവിധിയല്ലെന്നും മേൽകോടതികളുണ്ടെന്നും ബി സന്ധ്യ പ്രതികരിച്ചു. ഗൂഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണ്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവര്‍ത്തിച്ചു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ബി സന്ധ്യ പറഞ്ഞു.
ഈ ഒരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അന്തിമവിധി വരെ ഇരയ്‌ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് ബി സന്ധ്യ വ്യക്തമാക്കി. മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ഒരുപാട് വെല്ലുവിളികള്‍ വിചാരണ വേളയില്‍ നേരിട്ടിരുന്നുവെന്നും ബി സന്ധ്യ പറഞ്ഞു. മേല്‍കോടതികളില്‍ നീതിയ്ക്കായി അന്വേഷണ സംഘവും പ്രോസിക്യൂട്ടറും പോരാടുമെന്ന് കരുതുന്നതായി ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.
ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. മഞ്ജു വാര്യരെ കുറ്റപ്പെടുത്തിയായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ ആദ്യ പ്രതികരണം.



Be the first to comment