തിരുവനന്തപുരം: കേരള പോലീസിൽ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം നടത്തുന്നു എന്ന ദിലീപിൻ്റെ ആരോപണം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിന്റെ പരാമര്‍ശം ഗുരുതര ആരോപണമാണ്. അങ്ങനെ എങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. എ കെ ബാലൻ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം എനിക്കില്ല. ഗൂഢാലോചന തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയാന്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ് . അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.
കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ല. കോടതിയുടെ മുന്നിലുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് വിധി. ഗൂഡാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ടെന്നും എ കെ ബാലൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്.



Be the first to comment