‘സത്യമേവ ജയതേ’: ദിലീപ് കുറ്റവിമുക്തൻ; സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുലിന് ഈശ്വറിന് വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടു. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുല്‍ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം.

നേരത്തേ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്ബോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചർച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വർ. ജയിലില്‍ നടത്തിവന്ന നിരാഹാര സമരം ഇദ്ദേഹം അവസാനിപ്പിച്ചിരുന്നു.

കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതാണ് ദിലീപ് കേസിൻ്റെ വിധി വന്ന ശേഷം താൻ ആഗ്രഹിച്ച പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നല്‍കാനുള്ള അവസരം രാഹുല്‍ ഈശ്വറിന് നഷ്ടപ്പെടാൻ കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*