ആലപ്പുഴ മാവേലിക്കരയില്‍ അമ്മയെ മകന് മര്‍ദിച്ചു കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലറുമായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് കൃഷ്ണദാസ് പൊലിസ് കസ്റ്റഡിയിലാണ്.
അമ്മയും മകനുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. അമ്മയാണ് ഭാര്യ പിണങ്ങിപ്പോയതിന് കാരണം എന്ന് ഇയാള്‍ ഇടയ്ക്ക് അമ്മയെ മര്‍ദിക്കുകയും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടും ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിലാണ് പ്രശ്നങ്ങളുണ്ടായതെന്നാണ് വിവരം.



Be the first to comment