രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവിൽ എത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസ്സുള്ളസമയത്താണ് വിവാഹവാഗ്‌ദനം നൽകി രാഹുൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. അതേസമയം, രണ്ടാം കേസിലെ മുൻകൂർ ജാമ്യത്തിന്റെ വിധി 10 ന് പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതുവരെ കടുത്ത നടപടി പാടില്ലെന്ന് കോടതി നിർദേശമുണ്ട്.





Be the first to comment