ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളെയും അയല്‍ രാജ്യങ്ങളെയും അപേക്ഷിച്ച് രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ടിക്കറ്റ് നിരക്ക് കുറച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 60,000 കോടി രുപ റെയില്‍വേ സബ്‌സിഡി നല്‍കിയെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.
കോണ്‍ഗ്രസ് എംപി എംകെ വിഷ്ണുപ്രസാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന സീനിയര്‍ സിറ്റിസണ്‍സിനുള്ള ട്രെയിന്‍ ടിക്കറ്റിലെ ഇളവ് പുനഃസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോയെന്നായിരുന്നു ചോദ്യം.
വികസിത രാജ്യങ്ങളിലെ ട്രെയിന്‍ ടിക്കറ്റ് നിരക്കിന്റെ അഞ്ചോ പത്തോ ശതമാനം മാത്രമാണ് ഇന്ത്യയിലെ ട്രെയിന്‍ ടിക്കറ്റ് നിരക്കെന്ന് മന്ത്രി പറഞ്ഞു. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന ചാര്‍ജ് മാത്രമാണ് ഈടാക്കുന്നത്. യാത്രാഗതാഗതം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ വര്‍ഷം 60,000 കോടി സബ്‌സിഡി നല്‍കിയതായും മന്ത്രി പറഞ്ഞു.



Be the first to comment