ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ; 8 അംഗ സംഘത്തെ രൂപീകരിച്ചു

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ എട്ടംഗ മേൽനോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികൾ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങൾ പൂർണമായും ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ ദിവസവും നിലയുറപ്പിക്കുo.

പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രം സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാൻ എന്തുകൊണ്ട് സർക്കാർ പരാജയപ്പെട്ടെന്നും സ്ഥിതിഗതികൾ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു.

യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകൾ ഇൻഡിഗോ കർശനമായി പാലിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിസന്ധി സൃഷ്ടിച്ചത് ഇൻഡിഗോ ഒറ്റയ്ക്കല്ലെന്നും കേന്ദ്രസർക്കാരും പങ്കാളികളാണെന്നും എ.എ.റഹിം രാജ്യസഭയിൽ കുറ്റപ്പെടുത്തി. നാളെ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് കേന്ദ്ര വ്യോമയാനമന്ത്രാലയം വീണ്ടും സമന്‍സ് അയച്ചു.
പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അറിയിക്കണമെന്നാണ് നിര്‍ദേശം.

ഇന്‍ഡിഗോ വിമാനസര്‍വീസ് പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. 10% സർവീസുകൾ വെട്ടിക്കുറച്ചതോടെ ഇനി മുതൽ ഇൻഡിഗോയുടെ പ്രതിദിനമുള്ള 400 ഓളം സർവീസുകളിലാണ് കുറവ് വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*