അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു സൈബർ പൊലീസിന്റെ ആവശ്യം.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ്‌വേഡ് നൽകാത്തതിനാൽ ലാപ്ടോപ്പ് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റിലായതിന് ശേഷം ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ പുതിയ ജാമ്യഹർജി ഇന്ന് പരിഗണിക്കും.



Be the first to comment