നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പാർട്ടി പ്രവർത്തകർ മുങ്ങി; ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി സ്ഥാനാർത്ഥി

അതിരമ്പുഴ :നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പാർട്ടി പ്രവർത്തകർ മുങ്ങിയതായി സ്ഥാനാർത്ഥി. തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ പോളിംഗ് അവസാനിക്കുന്നതു വരെ നിൽപ്പു പ്രതിക്ഷേധം.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് ബിജെപി നേതൃത്വത്തിനെതിരെ പ്രതിക്ഷേധിച്ചത്. പോളിംഗ് ദിവസം അതിരാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി പോളിംഗ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പാർട്ടി പ്രവർത്തകർ മുങ്ങിയത് സ്ഥാനാർഥി അറിയുന്നത്.

കൂടെനിൽക്കാൻ ഒരു പ്രവർത്തകൻ പോലുമില്ല. വോട്ടർമാർക്ക് കൊടുക്കാൻ സ്‌ളിപ്പില്ല. സ്വന്തം സ്‌ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോട് വാങ്ങേണ്ട അവസ്ഥ. തുടർന്ന് പാർട്ടി നേതൃത്വത്തിനെതിര പ്രതിഷേധസൂചകമായി ഗവ. ഐടിഐയിലെ പോളിങ് സ്‌റ്റേഷനുമുന്നിൽ പോളിംഗ് കഴിയുന്നതുവരെ ഒരേ നിൽപ്പു തുടർന്നു. ഇടയ്ക്ക് മകൻ അജിത്കുമാർ വെള്ളംകൊണ്ടുവന്ന് കൊടുത്തു. ഒരുപാർട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*