എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

രാജ്യത്തെ എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്.

തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 19 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെയും ഉത്തർപ്രദേശിൽ ഡിസംബർ 31 വരെയുമാണ് സമയപരിധി നീട്ടിയത്. കേരളത്തിലും ബംഗാളിലും മാറ്റം ഇല്ല.

കേരളത്തിലെ എസ്‌ഐആർ നടപടികൾ നേരത്തെ നീട്ടിയിരുന്നു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഡിസംബർ 18 വരെയാണ് നീട്ടിയത്. അന്തിമ പട്ടിക ഫെബ്രുവരി 21 നാണ് പ്രസിദ്ധീകരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*