മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയാണ് അന്ത്യം. വാർത്തക്യ സഹ്യമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പഞ്ചാബ് ഗവർണർ ആയും, കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.

2004ൽ ശിവരാജ് പട്ടീൽ ആഭ്യന്തരമന്ത്രിയായി. എന്നാൽ, നാല് വർഷത്തിനുള്ളിൽ രാജിവെച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജി വെച്ചത്. പിന്നീട് പഞ്ചാബ് ​ഗവർണർ, ഛണ്ഡി​ഗഡിൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്തു.

1980ൽ പാർലമെന്റിൽ എത്തിയ ശേഷം ശിവരാജ് പാട്ടീൽ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാ​ഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്​ഗാന്ധിയുടെ മന്ത്രിസഭയിലും അം​ഗമായിരുന്നു. നെഹ്റു, ​ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1991ൽ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോൾ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*