കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തിൽ കോൺഗ്രസിൽ അതൃപ്തി.തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. പീഡന പരാതിയിൽ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ കൊടുത്തി. നടൻ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിൻ്റെ പ്രതികരണത്തിന് തുല്യമാണ് സണ്ണി ജോസഫിൻ്റെ പ്രതികരണമെന്നും വിമർശനം. അതിജീവിതയുടെ പരാതി കൈമാറിയ ആളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.
ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നവരെ സമൂഹം തള്ളിക്കളയുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. പിന്നീട് സണ്ണി ജോസഫിനെ തിരുത്തി വി ഡി സതീശന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതി വെല്‍ ഡ്രാഫ്റ്റഡ് തന്നെയാണെന്നും അങ്ങനെ തന്നെയാണ് പരാതി സമര്‍പ്പിക്കേണ്ടതെന്നുമാണ് വി ഡി സതീശന്റെ തിരുത്ത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതികിട്ടിയെന്നും, സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയും വിവാദത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നാണ് തന്റെ അഭിപ്രായമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ‘‘ഉന്നത പൊലീസുദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കുറെ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണിതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളിലൊക്കെ നിരീക്ഷണം നടത്തണം. സർക്കാർ കേസിനെ രാഷ്‌ട്രീയമായി ഉപയോഗിച്ചു. സർക്കാർ അപ്പീലിന് പോകുന്നത് മറ്റ് ജോലിയില്ലാത്തതിനാലാണ്. ആരെ ഉപദ്രവിക്കാൻ കഴിയും എന്നു നോക്കി കേസുകൾ കെട്ടിച്ചമയ്‌ക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെ’ന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.



Be the first to comment