മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും മര്‍ദനമേറ്റതായി പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും മര്‍ദ്ദിച്ചതായി പരാതി. പതിനാറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ടി ഷീന, ചീഫ് ഏജന്റ് മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി നരേന്ദ്ര ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്.

നരേന്ദ്രബാബു മാസ്റ്റര്‍ നടത്തുന്ന മമ്പറത്തെ ജനസേവ കേന്ദ്രത്തില്‍ എത്തിയ മുഖം മറച്ച നാലംഗസംഘമാണ് ആക്രമണം നടത്തിയത്. കേന്ദ്രത്തിലുണ്ടായിരുന്ന വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*