പാർട്ടി വിലക്ക് ലംഘിച്ച് നിയുക്ത കൗൺസിലർമാർ രാഹുലിനെ കണ്ടു; പാലക്കാട് കോൺഗ്രസിൽ അതൃപ്തി

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട നിയുക്ത കൗൺസിലർമാരെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ അതൃപ്തി. നഗരസഭയിലെ മൂന്നു നിയുക്ത കൗൺസിലർമാരാണ് എംഎൽഎ ഓഫീസിൽ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

എന്നാൽ എംഎൽഎയെന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാർട്ടി നടപടിയെടുത്തയാളെ കണ്ടതിൽ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗൺസിലർമാരുടെ പ്രതികരണം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നിരുന്നു. ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും…. എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും…. എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എക്ക് എതിരായ ഹൈക്കോടതി അറസ്റ്റ് തടയുകയും, രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*