‘വോട്ടു വിഹിതം 2% കുറഞ്ഞു, ബിജെപിയുടെ വളര്‍ച്ച പിന്നോട്ട്’; കണക്കുകള്‍ നിരത്തി സന്ദീപ് വാര്യര്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കണക്കെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണുള്ളതെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

‘മുസ്ലീം പെണ്‍കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ ഡാന്‍സ് ചെയ്തു, വനിതകളെ വോട്ടു പിടിക്കാന്‍ ഇറക്കിയത് ജമാഅത്തെ ഇസ്ലാമി ‘; വിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവ്

സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നുവെന്ന് മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്. കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്. കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.

ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

വളര്‍ച്ചയല്ല, തളര്‍ച്ച: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിച്ച് കണക്കുകള്‍.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വര്‍ധിച്ച വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘വലിയ വളര്‍ച്ച’ എന്ന വ്യാജ അവകാശവാദത്തെ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് നമുക്കൊന്ന് പൊളിച്ചെഴുതാം.

വോട്ട് ഷെയര്‍ കുറഞ്ഞു, നേതാക്കള്‍ക്ക് അഴിമതി മാത്രം ലക്ഷ്യം.

വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.

2020 തദ്ദേശ തിരഞ്ഞെടുപ്പ്: 17.2% വോട്ട് ഷെയര്‍ നേടി. ഈ തിരഞ്ഞെടുപ്പ്: വോട്ട് ഷെയര്‍ 18% പോലും എത്തിയില്ല.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍: ബിജെപിക്ക് 2% വോട്ട് കുറഞ്ഞു.

സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയത് എന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജില്ലാ പഞ്ചായത്ത്: വ്യക്തമായ പിന്നോട്ട് പോക്ക്

2020ല്‍: 2 അംഗങ്ങള്‍ വിജയിച്ചു.

ഇത്തവണ: 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരേയൊരു ഡിവിഷനില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.

വിശകലനം: ആകെയുള്ള ഡിവിഷനുകളില്‍ ഒന്നുമാത്രം വിജയിച്ചത് ജില്ലാ പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയല്ല, മറിച്ച് തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

മുനിസിപ്പാലിറ്റി: വര്‍ധനവ് വെറും നാല് സീറ്റുകള്‍ മാത്രം

2020ല്‍: 320 മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍.

ഇത്തവണ: 320ല്‍ നിന്ന് 4 എണ്ണം മാത്രം വര്‍ധിപ്പിച്ച് 324ല്‍ എത്തി.

ശ്രദ്ധിക്കുക: വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി 250ഓളം അധിക വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കപ്പെട്ടിരുന്നു.

ഭരണത്തിലെ തിരിച്ചടി: 2020ല്‍ കൃത്യമായ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പാലക്കാട്ടും പന്തളത്തും കാര്യങ്ങള്‍ മാറിമറിഞ്ഞു.

പന്തളം: ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പാലക്കാട്: സീറ്റുകള്‍ കുറഞ്ഞ് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

വിശകലനം: 250ഓളം പുതിയ വാര്‍ഡുകള്‍ വന്നിട്ടും കേവലം 4 കൗണ്‍സിലര്‍മാരെ മാത്രം അധികമായി വിജയിപ്പിക്കാന്‍ കഴിഞ്ഞത് മുനിസിപ്പാലിറ്റികളില്‍ വളര്‍ച്ചയില്ലായ്മ വ്യക്തമാക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത്: നാമമാത്രമായ വര്‍ധനവ്

2020ല്‍: 37 സീറ്റുകള്‍.

ഇത്തവണ: 54 സീറ്റുകള്‍.

ശ്രദ്ധിക്കുക: പുനഃസംഘടനയെ തുടര്‍ന്ന് 200ഓളം പുതിയ ബ്ലോക്ക് വാര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു.

വിശകലനം: 200 പുതിയ വാര്‍ഡുകള്‍ രൂപീകരിച്ചിട്ടും 17 സീറ്റുകള്‍ മാത്രം വര്‍ധിപ്പിച്ചത് നേട്ടമല്ല. ഇത് ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് തളര്‍ച്ചയാണ് ഉണ്ടാക്കിയത്.

ഗ്രാമപഞ്ചായത്ത്: പുതിയ വാര്‍ഡുകള്‍ക്ക് ആനുപാതികമല്ലാത്ത വിജയം

2020ല്‍: 1187 സീറ്റുകള്‍.

ഇത്തവണ: 1447 സീറ്റുകള്‍.

ശദ്ധിക്കുക: പുതുതായി 1400ഓളം വാര്‍ഡുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കപ്പെട്ടു.

വിശകലനം: 1400 പുതിയ വാര്‍ഡുകള്‍ വന്നപ്പോള്‍ ബിജെപിക്ക് ആകെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് 260 സീറ്റുകള്‍ മാത്രം. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ തവണത്തെ പ്രകടനത്തേക്കാള്‍ കോട്ടമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

കോര്‍പ്പറേഷന്‍: ഭൂരിപക്ഷം അകലെ

വിജയിച്ച ഡിവിഷനുകള്‍: 59ല്‍ നിന്ന് 93 ആയി വര്‍ദ്ധിപ്പിച്ചു.

ഭരണം: കഴിഞ്ഞ തവണ ഭരിച്ചിരുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പിടിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

തൃശ്ശൂരില്‍ വോട്ടുകള്‍ ഒലിച്ചുപോയി; െ്രെകസ്തവ വോട്ടുകള്‍ കയ്യൊഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംപിയെ സമ്മാനിച്ച തൃശ്ശൂരില്‍ ബിജെപി വോട്ടുകള്‍ കലുങ്കിനടിയിലൂടെ ഒലിച്ചുപോയി.

കരിവന്നൂര്‍ കേസ് അട്ടിമറിച്ച്, പാവപ്പെട്ടവരുടെ പണം കവര്‍ന്ന സിപിഎം നേതാക്കന്മാരെ രക്ഷിച്ചതിന് എതിരെ തൃശ്ശൂരിലെ ജനങ്ങള്‍ ബിജെപിക്കെതിരെ വിധി എഴുതി.

കോര്‍പ്പറേഷന്‍ പിടിക്കുമെന്ന അവകാശവാദം മൂന്നാംസ്ഥാനത്ത് ഒതുങ്ങി.

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തില്‍ പോലും കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

തൃശ്ശൂര്‍ ജില്ലയില്‍ കണ്ടത് ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണ്. െ്രെകസ്തവ വോട്ടുകള്‍ ബിജെപിയെ കയ്യൊഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫ് വിജയം; വര്‍ഗീയ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു

തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നു എന്ന മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്.

കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്.

കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*