‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും. അതിൽ എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും കക്ഷികൾ ഉണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. യുഡിഎഫിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് യുഡിഎഫ്. ഇതിലും വിപുലമായി ശക്തിയോടെയാകും യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം വേണം. അത് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

ഞങ്ങൾ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോൺഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വി‍ഡി സതീശൻ‌ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*