കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്ക് സിഗരറ്റുകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കുകളും കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പി വീണ ശബ്ദം കേട്ട് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മൂന്ന് പാക്ക് സിഗരറ്റും മൂന്ന് കുപ്പി മദ്യവും കണ്ടെത്തിയത് എറിഞ്ഞ് കൊടുത്തപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ജയില്‍ അധകൃതര്‍ അവിടെയെത്തിയത്.

സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്‌പെഷല്‍ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയില്‍ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനല്‍കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതല്‍ വാര്‍ഡര്‍മാരെ കാവലിനു നിയോഗിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിവായി ഇങ്ങനെ ചെയ്യുന്ന ഒരുസംഘത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*