തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. തെറ്റായ വിവരമാണ്. സിപിഐ യോഗത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്നു പറഞ്ഞത് മാധ്യമങ്ങളുടെ ദുഷ്ടലാക്ക്. ഹിമാലയൻ പരാജയം ഒന്നും സംഭവിച്ചിട്ടില്ല. തോൽവി വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും.
ജനവിധി മാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയല്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ യഥാർത്ഥ കാരണങ്ങൾ പാർട്ടിയിൽ ചർച്ചചെയ്ത ശേഷമേ പറയാൻ കഴിയൂ എന്നും മന്ത്രി അറിയിച്ചു. വോട്ടിങ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല.
പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ട് വരും.” വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെ പ്രശംസിച്ചുകൊണ്ട് ഇന്നലെ മന്ത്രി നടത്തിയ പരാമർശവും ശ്രദ്ധേയമായി. “തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ എന്ന് എല്ലാവരും പറഞ്ഞേനെ.
തന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യ.” അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം തിരുവനന്തപുരം മേയറായിരുന്നയാളാണ് താനെന്നും, താൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Be the first to comment