വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുന്നിടം ആരോഗ്യകരമല്ലെങ്കിൽ രോഗാണുക്കൾ അവിടം സ്വന്തമാക്കും. പുറമെ വൃത്തിയാണെന്ന് തോന്നിയാലും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതിലും ചെറുതാണ് മിക്ക മാരകമായ രോഗാണുക്കളും. പലപ്പോഴും നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിലാണ് അവ മറഞ്ഞിരിക്കുന്നത്.
പ്ലാസ്റ്റിക് വസ്തുക്കള്‍
കടയില്‍ നിന്ന് വാങ്ങുന്ന ബൂസ്റ്റിന്‍റെയും ബോണ്‍വിറ്റയുടെയും കുപ്പികള്‍ എത്ര കാലം കഴിഞ്ഞാലും കളയാന്‍ ആളുകള്‍ക്ക് മടിയാണ്. അതുപോലെ ഐസ്ക്രീം ബോക്സ്, ഭക്ഷണം പാഴ്സല്‍ കൊണ്ടു വരുന്ന പാത്രങ്ങള്‍. ഇവ പുറമെ കാണാന്‍ കുഴപ്പമില്ലെങ്കിലും ഇതില്‍ മിക്കതും മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങായിരിക്കും.
അസിഡിക് പ്രത്യേകതകൾ ഉള്ളതോ അധികമായി ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിപിഎ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും. റൂം ടെംപറേച്ചറിലും ഫ്രിഡ്ജിലും സൂക്ഷിച്ചാൽ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
സ്പോഞ്ചുകള്‍
അടുക്കളയില്‍ പാത്രം കഴികാന്‍ എടുക്കുന്ന സ്പോഞ്ചുകള്‍ അല്ലെങ്കില്‍ സ്ക്രബറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കളെ വിളിച്ചു വരുന്നതുന്ന പോലെയാണ്. കാലങ്ങളായി ഉപയോഗിക്കുന്ന സ്പോഞ്ചുകളില്‍ ആയിരക്കണക്കിന് ബാക്ടീരിയകള്‍ വളരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
കാഴ്ചയിൽ കഴുകി വൃത്തിയായി സൂക്ഷിച്ചാലും ഫംഗസുകളും ബാക്ടീരിയകളും ഒളിച്ചിരിപ്പുണ്ടാകും. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പതിവ് ഉപയോഗത്തിനുശേഷം സ്പോഞ്ചുകളും സ്ക്രബറുകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ
കട്ടിങ് ബോര്‍ഡുകളില്‍ വളരെ എളുപ്പത്തില്‍ പച്ചക്കറികള്‍ അരിഞ്ഞെടുക്കാന്‍ സാധിക്കും, എന്നാല്‍ അധികസമയം ഈർപ്പവും ഭക്ഷണപദാർത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയയുടെ വാസസ്ഥലമായി കട്ടിങ് ബോർഡുകൾ മാറും.
കൂടാതെ ഇതില്‍ പോറല്‍ വരുന്നതിലൂടെ പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡിലെ മൈക്രോ പ്ലാസ്റ്റിക് പച്ചക്കറികളിലൂടെ നമ്മളുടെ ഭക്ഷണത്തിലും പിന്നീലെ നമ്മുടെ ശരീരത്തിലും എത്തും. കട്ടിങ് ബോർഡുകൾക്ക് ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകൾ ഒറ്റനോട്ടത്തിൽ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയിൽ അവ മാറ്റണം.
കിച്ചൻ ടൗവലുകൾ
അടുക്കളയില്‍ കിച്ചന്‍ ടൗവലുകള്‍ വളരെ അത്യാവശ്യമാണ്. പാചകത്തിനിടെ കൈ തുടയ്ക്കാനും പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും ചൂടുപാത്രങ്ങൾ വാങ്ങി വയ്ക്കാനും കൗണ്ടർ ടോപ്പുകൾ തുടയ്ക്കാനുമൊക്കെയായി കിച്ചൻ ടൗവലുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ വളരാന്‍ സഹായിക്കും.
സാധാരണ രീതിയിൽ മാത്രമാണ് ഇവ കഴുകിയെടുക്കുന്നതെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിക്കും. കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിൽ ടൗവലുകളുടെ നിറം മാറുകയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക.



Be the first to comment