പോറ്റിയെ കയറ്റിയെ പാട്ടിനെതിരായ പരാതിയിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എം പി. പാട്ടിലും വർഗീയത കാണുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്തണം. തോൽവിയുടെ കാരണം കണ്ടെത്താതെ പാട്ട് എഴുതിയ കുട്ടികളെകൾക്ക് എതിരെ കേസ് എടുക്കാൻ മെനക്കെടുന്നു.
വീണ്ടും വീണ്ടും കുഴിയിലേക്ക് വീഴുന്നു. പാട്ട് കൊണ്ടാണോ തിരഞ്ഞെടുപ്പ് വിജയിക്കുന്നത്. സോണിയ ഗാന്ധി, നരേന്ദ്ര മോദി, പിണറായി വിജയൻ എന്നിവരെ കുറിച്ച് എന്തെല്ലാം പാട്ട് എഴുന്നുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
നാഷ്ണൽ ഹെറാൾഡ് കേസിൽ ഇ.ഡിയുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരം. പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗം. ഇ.ഡിയെ നിയമവിരുദ്ധമായി ഉപയോഗിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ആയിരുന്നു ഇത്. വിസി നിയമനത്തിലെ സർക്കാർ ഗവർണർ ധാരണയിൽ ആശ്ചര്യകരം എന്നേ പറയാൻ പറ്റൂ.
സിസ തോമസിനെതിരെ സർക്കാർ സ്പോൺസർ സമരമാണ് എസ്എഫ്ഐ അടക്കമുള്ള സിപിഎം അടക്കമുള്ളവർ നടത്തിയത്. സിസ തോമസിനെതിരെ മുഖ്യമന്ത്രി നേരിട്ടു നയിച്ച പോരാട്ടമായിരുന്നു അന്ന് നടന്നത്. ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോൾ പെട്ടെന്ന് അപ്രതീക്ഷമായോ. പരാതികളൊക്കെ എന്തുകൊണ്ടാ ആവിയായിപ്പോയി എന്നും അദ്ദേഹം വിമർശിച്ചു.
അന്തർധാരയുടെ ഭാഗം തന്നെയാണ് ഇതും. മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശം. അന്തർധാര എന്നത് വ്യക്തം. ജനങ്ങളെ അവർ വിഡ്ഢികളാക്കുകയാണ്. ആക്ഷേപം ഉന്നയിക്കുന്ന നാളെ വീണ്ടും നിയമിക്കാൻ ഗവർണർ കൂട്ടി നിൽക്കുകയാണ്. ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്.
ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശത്തിൽ ഒറ്റ അഭിപ്രായം. എന്ത് തീരുമാനിക്കണം എന്ന് യുഡിഎഫിലെ എല്ലാ കക്ഷികളും ചേർന്നു തീരുമാനിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വേണ്ട എന്ന് ആരെങ്കിലും പറയുമോ. അതെല്ലാം വെച്ച് വാർത്തയാക്കുന്നതിൽ അർത്ഥമില്ല
യുഡിഎഫിൽ അത്തരം ചർച്ച നടന്നിട്ടില്ല. മുന്നണി വികസന ചർച്ചകൾ നടന്നിട്ടില്ല. യുഡിഎഫ് ഔപചാരികമായി ചേർന്ന് തീരുമാനിക്കും. സ്വർണകൊള്ളയിലെ വ്യവസായിയുടെ മൊഴി, ഗൗരവതരമായ വിഷയങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഹൈക്കോടതി മേൽനോട്ടം കൊണ്ട് മാത്രമാണ് ഇതുവരെ എത്തിയത്. നീതി കിട്ടും. അയ്യപ്പൻറെ സ്വർണ്ണം കട്ടവരെല്ലാം തുറന്നു കാട്ടപ്പെടും. അതുവരെ ഞങ്ങൾ പോരാട്ടം തുടരുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.



Be the first to comment