കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്‌സ്യൽ കോടതിയുടെ വിധി.
പരാതിക്കാരന് മുപ്പത് ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നൽകണമെന്ന് കോടതി വിധിച്ചു. 12 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് വിധി. കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.
അതേസമയം, തിരക്കഥ അടിച്ചുമാറ്റിയതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ഇതുമാത്രമല്ല, ഈ തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നും മേജര്‍ രവി ആരോപിയ്ക്കുന്നു. റെജി തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തിരക്കഥ മോഷണം പോയിരുന്നുവെന്നും പിന്നീട് അതില്‍ ചില തിരുത്തലുകള്‍ വരുത്തി സ്വന്തം തിരക്കഥയെന്ന പോലെ അവതരിപ്പിയ്ക്കുകയാണെന്നും മേജര്‍ ആരോപിച്ചിരുന്നു.



Be the first to comment