ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന്‍ ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന്‍ ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ് ആദരിക്കപ്പെടുന്നത്. കൂടുതലും പാരീസ്-സെന്റ് ജെര്‍മെയ്ന്‍ കളിക്കാരാണ് ഓള്‍-സ്റ്റാര്‍ ടീമില്‍ അംഗമായിട്ടുള്ളത്.
പാരീസ് സെന്റ് ജെര്‍മെനായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്താനും സഹായിച്ച ആറ് കളിക്കാര്‍ 2025 ഫിഫ പുരുഷ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറി മികച്ച പ്രകടനം തുടരുന്ന ഗോള്‍കീപ്പര്‍ ജിയാന്‍ലുയിഗി ഡോണറുമ്മ, മൊറോക്കോയുടെ സൂപ്പര്‍താരമായ അക്രാഫ് ഹക്കിമി, ഇക്വഡോര്‍ പ്രതിരോധനിരതാരം വില്ലിയന്‍ പാച്ചോ, പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ നുനോ മെന്‍ഡസ്, പോര്‍ച്ചുഗീസ് മിഡ്ഫില്‍ഡര്‍ ആയ വിറ്റിന്‍ഹ, ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബെലെ, ക്ലബ് ലോകകപ്പ് അഡിഡാസ് ഗോള്‍ഡന്‍ ബോള്‍ ജേതാവ് കോള്‍ പാമര്‍, സ്പാനിഷ് ടീമിലെ കൗമാരക്കാരനും ബാര്‍സലോണയുടെ മികച്ച സ്‌ട്രൈക്കറുമായ ലാമിന്‍ യമാല്‍ മറ്റൊരു സ്പാനിഷ് താരമായ പെട്രി, ലിവര്‍പൂളിന്റെ നെതര്‍ലാന്‍ഡ്‌സ് താരം വിര്‍ജില്‍ വാന്‍ഡിജിക്, ഇംഗ്ലീഷ് താരം ജുഡ് ബെല്ലിങ്ഹാം തുടങ്ങിയവരാണ് ഫിഫ ഇലവന്‍സില്‍ ഇടം പിടിച്ചിരിക്കുന്നത്.



Be the first to comment