‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിൽ’; പി മോഹനൻ

നിയമസഭ തിരഞ്ഞെടുപ്പിൽ LDF മുന്നിലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. വടകര മുൻസിപ്പാലിറ്റിയിൽ LDF സീറ്റ് വർദ്ധിപ്പിച്ചു. ഷാഫി പറമ്പിൽ ജയിച്ച വടകര പാർലമെൻ്റിൽ LDF നേട്ടം ഉണ്ടാക്കി. വടകര പാലമെൻ്റിൽ 50000 വോട്ട് LDF വർദ്ധിപ്പിച്ചു. RJD യുടെ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ BJP വ്യാപകമായി വോട്ട് മറിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി M മെഹബൂബ് വ്യക്തമാക്കി. BJP UDF നെ പരസ്പരം സഹായിച്ചു. പറയുന്ന രീതിയിൽ ഉള്ള പരാജയം LDF ന് ഉണ്ടായില്ല. പഞ്ചായത്ത് ഭരണം ചിലയിടത്ത് നഷ്ടപ്പെട്ടു. എവിടെയൊക്കെ ക്ഷീണം സംഭവിച്ചു എന്ന് പാർട്ടി പരിശോധിക്കുമെന്ന് മെഹബൂബ് വ്യക്തമാക്കി.

അതേസമയം എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാൽ 664 സീറ്റ് വരെ ലഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സിപിഐഎമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ലെന്നും പാർട്ടി വിരുദ്ധരെ ഓർമ്മപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ  പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*