വിജയ് മല്യയുടെ പിറന്നാൾ; ലണ്ടനില്‍ പിറന്നാളാഘോഷമൊരുക്കി ലളിത് മോദി, ചിത്രങ്ങൾ വൈറൽ

വ്യവസായി വിജയ് മല്യയുടെ എ‍ഴുപതാം പിറന്നാളിന് മുന്നോടിയായി നടന്ന ആഘോഷം ഗംഭീരമാക്കി ഐപിഎല്‍ മുൻ ചെയര്‍മാൻ ലളിത് മോദി. ഡിസംബർ 16 ന് ലളിത് മോദിയുടെ ലണ്ടനിലുള്ള ബെല്‍ഗ്രേവ് സ്ക്വയറിലുള്ള വസതിയിൽ വെച്ചായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ബയോകോണിൻ്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തു.

തന്റെ സുഹൃത്ത് വിജയ് മല്യയുടെ 70-ാം പിറന്നാൾ ആഘോഷത്തിന് എത്തിയതിന് എല്ലാവർക്കും നന്ദി എന്നായിരുന്നു ലളിത് മോദിയുടെ എക്‌സ് പോസ്റ്റ്. മല്യ പിന്നീട് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന ലളിത്‌ മോദിയും മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കണക്കുകൾ കേന്ദ്രം നേരത്തെ പാർലമെന്റിൽ സമർപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*