രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.ഡിസംബർ 15 നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് പോലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.

എറണാകുളത്തെ ഇൻഡിഗോ ലോഡ്ജിൽ നിന്നാണ് ഇയാളെ ഉത്തർപ്രദേശ് പോലീസ് നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കൊള്ളയ്ക്ക് നേത്യത്വം നല്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ഉത്തർപ്രദേശിലേക്ക് തന്നെ കൊണ്ടുപോകും.

Be the first to comment

Leave a Reply

Your email address will not be published.


*