ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന് വലിയ തോതില്‍ കാരണമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പുകയില ഉപയോഗം വായിലെ കാന്‍സറിന് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മദ്യം കഴിക്കുന്നതും ബുക്കല്‍ മ്യൂക്കോമ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കവിളുകളുടെ ആന്തരിക പാളിയെ ബാധിക്കുന്നതരം കാന്‍സറാണ് ബുക്കല്‍ മ്യൂക്കോമ കാന്‍സര്‍.

1,803 പേരെയാണ് ഗവേഷണവുമായി ബന്ധപ്പെട്ട് പഠന വിധേയമാക്കിയത്. വിദേശബ്രാന്‍ഡുകളും പ്രാദേശികമായി ഉണ്ടാക്കുന്ന മദ്യവും കാന്‍സര്‍ സാധ്യതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നവിഷയത്തില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് പഠനം നടന്നത്. ഒരു ഗ്രൂപ്പില്‍ റം, വിസ്‌കി, വോഡ്ക തുടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മദ്യങ്ങളും മറ്റൊരു ഗ്രൂപ്പില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണായായി ഉണ്ടാക്കുന്ന മദ്യം ഉപയോഗിക്കുന്നവരുമായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശികമായി ഉണ്ടാക്കുന്ന മദ്യം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ മദ്യം ഉപയോഗിക്കുന്നവരേക്കാള്‍ ഉയര്‍ന്ന കാന്‍സര്‍ സാധ്യതയാണ് കണ്ടെത്തിയത്.

മദ്യത്തിന്റെ ദോഷകരമായ അളവ്

ചെറിയ തോതിലുള്ള മദ്യ ഉപയോഗം പോലും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിദിനം വെറും 9 ഗ്രാം മദ്യം പോലും കഴിക്കുന്നത് ബുക്കല്‍ മ്യൂക്കോമ കാന്‍സറിനുളള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കും.

മദ്യവും പുകയിലയും കാന്‍സറും

പുകയില ചവയ്ക്കുകയോ പുക വലിക്കുകയോ ചെയ്യുന്നതിനൊപ്പം മദ്യവും കഴിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ബുക്കല്‍ മ്യൂക്കോസ കാന്‍സര്‍ കേസുകളില്‍ 62 ശതമാനവും മദ്യവും പുകയില ഉത്പന്നങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്കാണെന്നാണ് കണ്ടെത്തല്‍. മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം ഒഴിവാക്കിയാല്‍ ഇന്ത്യയിലെ 11.3 ശതമാനം ബുക്കല്‍ മ്യൂക്കോമ കാന്‍സറുകളും തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*