തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്നും ഇനി ഫൈനലിൽ ഗോൾ അടിക്കണമെന്നും മുസ്ലീലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കഠിനാധ്വാനവും ഇച്ഛാശക്തിയും ആണ് നേട്ടത്തിന് കാരണം. വികസനത്തിന് എതിരല്ലെന്നും മണ്ണിനെയും മനുഷ്യനെയും പരിഗണിച്ചുള്ള വികസനമാണ് വേണ്ടതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രതീക്ഷിക്കാത്ത വിജയമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ചത്.ആദ്യം മുതൽ യുഡിഎഫ് നേട്ടമുണ്ടാക്കി. ഫൈനലിലേക്കുള്ള ഒരുക്കം ഭംഗിയായി നിർവഹിച്ചു. അഴിമതി രഹിതമായ ഭരണം കാഴ്ച്ചവെക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് മുസ്ലിം ലീഗ്. ചില സീറ്റുകൾ വെച്ച് മാറാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.
കോങ്ങാട് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ലീഗ് ജില്ല നേതൃത്വം. പട്ടാമ്പി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം പറഞ്ഞു. വിജയ സാധ്യത മാനിച്ചുകൊണ്ട് ചില സീറ്റുകളിൽ ലീഗ് നിൽക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസ് നിൽക്കുന്നതായിരിക്കും. പരിശോധനകളുടെ അടിസ്ഥാനത്തിൽ അത് വെച്ച് മാറുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് മരക്കാർ മാരായമംഗലം പറഞ്ഞു.



Be the first to comment