ബിജെപിയുടെ അതേ ഭാഷയിലാണ് സിപിഐഎം പറയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ. പ്രസ്താവന മുന്നണിയുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരും എന്നതിൽ തർക്കമില്ല.അതിനുള്ള നല്ല ഉണർവ് ക്യാമ്പിൽ ഉണ്ടായി.പ്രതീക്ഷ നിർഭരമായ അവസ്ഥയാണ് യുഡിഎഫിനുള്ളത്.10 വർഷത്തെ ഭരണം മാറണം എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വൈകാതെ തന്നെ സീറ്റ് ചർച്ചകൾ ആരംഭിക്കും.ഘടകകക്ഷികളുമായും ചർച്ച ആരംഭിക്കും. 13 ,14 തീയതികളിൽ സ്ക്രീനിംഗ് കമ്മിറ്റി ചേരും. ആരു മത്സരിക്കും എന്നതിൽ പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ല.ആരും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കരുത് എന്ന് ക്യാമ്പിൽ തന്നെ തീരുമാനിച്ചിരുന്നു.ഒരു ആസ്വാരസ്യവും ഇല്ലാതെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല കേസ് അന്വേഷണം സി.പി.ഐ.എമ്മിനെയാണ് ഏറ്റവും അധികം വെട്ടിൽ ആക്കിയത്. ഇനിയും ശബരിമലയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരും.അന്തർദേശീയ ബന്ധങ്ങൾ പുറത്തുവരും. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.വിദേശ വ്യവസായി നൽകിയ വിവരം ഞെട്ടിപ്പിക്കുന്നതാണ്. ആ അന്വേഷണം മുന്നോട്ടു പോകുന്നില്ല.എസ്ഐടിയുടെ പരിമിതമായ അന്വേഷണപരിധി കാരണമാണ് മുന്നോട്ടുപോകാൻ സാധിക്കാത്തത്. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തെ എസ്ഐടിക്ക് പരിമിതികളുണ്ട്.ഇത് അന്വേഷിക്കണമെങ്കിൽ സിബിഐ പോലുള്ള ഏജൻസി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Be the first to comment