യാത്രാ ദുരിതത്തിന് ആശ്വാസം; സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. 

‘മുപ്പത് സെക്കന്‍ഡില്‍ മുന്നൂറ് വീടുകള്‍, കണക്ക് കിറുകൃത്യം’; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ്

16127, 16128 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് അമ്പലപ്പുഴയില്‍ സ്റ്റോപ് അനുവദിച്ചു.

16325, 16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്സ്പ്രസ് തുവ്വൂര്‍, വലപ്പുഴ സ്റ്റേഷനുകളില്‍ നിര്‍ത്തും.

16327, 16328 മധുരൈ-ഗുരുവായൂര്‍ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്തും.

16334 തിരുവനന്തപുരം സെന്‍ട്രല്‍ – വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചു.

16336 നാഗര്‍കോവില്‍ – ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനില്‍ നിര്‍ത്തും.

16341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്.

16366 നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് : ധനുവച്ചപുരം സ്റ്റേഷന്‍

16609 തൃശൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് : കണ്ണൂര്‍ സൗത്ത് സ്റ്റേഷന്‍

16730 പുനലൂര്‍-മധുരൈ എക്സ്പ്രസ് : ബാലരാമപുരം സ്റ്റേഷന്‍

16791 ടൂട്ടിക്കോറിന്‍-പാലക്കാട് പാലരുവി എക്സ്പ്രസ് : കിളിക്കൊല്ലൂര്‍ സ്റ്റേഷന്‍

19259 തിരുവനന്തപുരം നോര്‍ത്ത് – ഭാവ്നഗര്‍ എക്സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്സ്പ്രസ് :വടകര സ്റ്റേഷന്‍

16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂര്‍ സ്റ്റേഷന്‍

22475, 22476 ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് – തിരൂര്‍ സ്റ്റേഷന്‍

22651, 22652 ചെന്നൈ സെന്‍ട്രല്‍ – പാലക്കാട് എക്സ്പ്രസ് : കൊല്ലങ്കോട് സ്റ്റേഷന്‍

66325, 66326 നിലമ്പൂര്‍ റോഡ് ഷൊര്‍ണൂര്‍ മെമു : തുവ്വൂര്‍ സ്റ്റേഷന്‍

 

Be the first to comment

Leave a Reply

Your email address will not be published.


*