നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ നടത്തും. ത ഫെബ്രുവരി ഒന്നിന് വടക്കന്‍ മേഖല ജാഥയും നാലിന് തെക്കന്‍ മേഖല ജാഥയും ആറിന് മധ്യമേഖല ജാഥയും നടക്കും. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റന്‍മാര്‍.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ഇതിലാണ് തീരുമാനം. മിഷന്‍ 110 ഇടത് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. 110 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികള്‍ തയാറാക്കും.ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും, വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണമെന്നും നിര്‍ദേശമുണ്ട്്. സര്‍വ്വ വിഭാഗം ജനങ്ങളുടെയും ഉന്നതി ലക്ഷ്യമിട്ടാണ് 10 വര്‍ഷം ഭരിച്ചത്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും മികച്ച ഭരണം നടത്താനായി. ബിജെപി നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടത്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തു.കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി.അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനായി. വര്‍ഗീയ ശക്തികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തു തുടങ്ങിയ അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ മിഷന്‍ 110 ആണ് ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രി അവതരിപ്പിച്ചത്.



Be the first to comment