കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല…, കുടുക്കിയതാണോ? അതെ…; അറസ്റ്റില്‍ പ്രതികരിച്ച് കണ്ഠര് രാജീവര്

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. എസ്‌ഐടി അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു രാജീവരുടെ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന ഒറ്റവാക്കില്‍ ആയിരുന്നു കണ്ഠരര് രാജീവര് പ്രതികരിച്ചത്. കുടുക്കിയതാണോ എന്ന് ചോദ്യത്തിന് അതെ എന്നും അദ്ദേഹം മറുപടി നല്‍കി.

അറസ്റ്റിലായ തന്ത്രിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി രാജീവരെ കൊല്ലത്തേക്ക് കൊണ്ടുപോയി. കൊല്ലം വിജിലൻസ് കോടതിയിലാണ് രാജീവരെ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റ് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെയായായിരുന്നു അറസ്റ്റ്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന എസ്ഐടി കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*