അതിരമ്പുഴ തിരുനാൾ; മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നു

അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ തിരുനാളിനോട് അനുബന്ധിച്ച് നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനങ്ങൾ നടത്തണമെന്ന് വി എൻ വാസവൻ നിർദ്ദേശം നൽകി. പോലീസ്, കെഎസ്ഇബി, ഫയർഫോഴ്സ്, റവന്യൂ ആരോഗ്യ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പ്രധാന തിരുനാൾ ദിനങ്ങളിൽ മുഴുവൻ സമയവും പള്ളിയിൽ സേവനമനുഷ്ഠിക്കൂമെന്നും തീരുമാനിച്ചു. 

ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ, എഡിഎം ശ്രീജിത്ത് എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൻ കരീമഠം, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എ. സജി കോട്ടയരികിൽ, സെൻ്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. അനീഷ് കാമിച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
അസിസ്റ്റൻ്റ് വികാരി ഫാ. ടോണി മണക്കുന്നേൽ, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, ബെന്നി മൂഴിയാങ്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*