കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യുവി(45) നെയാണ് വീട്ടിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേയ്സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാർക്ക് ഇവരെ കുറിച്ച് കൂടൂതൽ വിവരങ്ങൾ അറിയില്ല. അടുത്തിടെയാണ് ഇവർ വീട് വാങ്ങി താമസം മാറിയത്. ഷേർലിയുടെ വീടാണിത്.
സംഭവസ്ഥലത്ത് പോലീസെത്തി. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സയൻ്റഫിക് വിദഗ്ദർ എത്തിയ ശേഷം മാത്രമെ വീട് തുറന്ന് പരിശോധന നടത്തും. വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നു.



Be the first to comment