സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ കൊണ്ട് ബ്രസീലിയന്‍ താരം റാഫിന്‍ഹ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. ഇതോടെ തുടര്‍ച്ചയായ രണ്ട് വര്‍ഷം സൂപ്പര്‍കോപ്പ ട്രോഫി നേടാന്‍ ടീമിനെ സഹായിച്ച താരങ്ങളില്‍ റാഫിന്‍ഹയുടെ പേരും അടയാളപ്പെടുത്തപ്പെട്ടു.
ബ്രസീല്‍ താരത്തെ സംബന്ധിച്ചിടത്തോളം ഈ സീസണ് വളരെ നന്നായി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ലല്ല. പക്ഷേ, സൂപ്പര്‍ കോപ്പ ഫൈനലിലെ അദ്ദേഹത്തിന്റ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലാ ലിഗയിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ മര്യാദക്ക് ഒരു ഷൂട്ട് പോലും എടുക്കാന്‍ കഴിയാതിരുന്ന താരത്തിനെ പരിക്കുകളും അലട്ടിയിരുന്നു.
സെപ്റ്റംബര്‍ അവസാനത്തിലും നവംബലും ഏതാനും മത്സരങ്ങളില്‍ നിന്ന് റാഫിന്‍ഹക്ക് വിട്ടുനില്‍ക്കേണ്ടി വന്നത് ഈ കരിയറില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ സീസണിലെ പ്രകടനങ്ങള്‍ മൊത്തത്തില്‍ കണക്കാക്കിയിട്ട് പോലും ഫിഫയുടെ മികച്ച പുരുഷ ലോക ഇലവനില്‍ റാഫിന്‍ഹയെ ഉള്‍പ്പെടുത്താന്‍ ആയിരുന്നില്ല.
ഇക്കാര്യത്തില്‍ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും താരത്തിന്റെ ഫോം നഷ്ടപ്പെട്ടത് തന്നെയായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ ഇതിനിടെ റാല്ഫിന്ഹയെ തേടി കരിയറിലെ ആദ്യത്തെ ലാ ലിഗ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എത്തിയത് ആശ്വാസമായി.
ഏതായാലും സൂപ്പര്‍കോപ്പ ട്രോഫി നേടാന്‍ പാകത്തില്‍ ബാഴ്സലോണയുടെ രണ്ട് ഗോളുകളും അത്ലറ്റിക്സിനെതിരായ ഒരു അസിസ്റ്റും കൊണ്ട് തന്നെ റാഫിന്‍ഹ സോക്കര്‍ ലോകത്തെ ചര്‍ച്ചകളിലേക്ക് മടങ്ങി വരികയാണ്. ഫൈനല്‍ മത്സരത്തില്‍ ആദ്യപകുതിയുടെ 36-ാം മിനിറ്റിലും രണ്ടാം പകുതിയില്‍ 73-ാം മിനിറ്റിലുമായിരുന്നു ബ്രസീല്‍ താരത്തിന്റെ നിര്‍ണായക ഗോളുകള്‍. 83-ാം മിനിറ്റില്‍ പകരക്കാരനായി റാഷ്ഫോര്‍ഡ് എത്തുന്നത് വരെ കളത്തില്‍ റാഫിന്‍ഹ റയല്‍ പ്രതിരോധത്തിന് കരടായി തന്നെ നിന്നു.




Be the first to comment