മകര ജ്യോതി ദര്‍ശനം; ഭക്തര്‍ മടങ്ങേണ്ടത് ഇങ്ങനെ; ക്രമീകരണങ്ങള്‍  

പത്തനംതിട്ട:  ശബരിമല സന്നിധാനത്തു നിന്നു മകര ജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി. രണ്ട് രീതിയിലാണ് ഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടത്. ഭഗവാനെ തൊഴുത് ജ്യോതിയും കണ്ടുകഴിഞ്ഞവര്‍ ഉടന്‍ മല ഇറങ്ങണം. അവര്‍ വീണ്ടും ദര്‍ശനത്തിനു ശ്രമിക്കരുത്.

തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിലുള്ള ഭക്തര്‍ അന്നദാന മണ്ഡപത്തിനു സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി ചന്ദാനന്ദന്‍ റോഡ് വഴി പമ്പയ്ക്കു പോകണം. പാണ്ടിത്താവളം, താഴെ തിരുമുറ്റം എന്നിവിടങ്ങളില്‍ ഉള്ളവര്‍ ദര്‍ശന്‍ കോപ്ലക്‌സ്, കൊപ്രാക്കളം, ഗവ. ആശുപത്രിക്കു സമീപത്തുകൂടി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദന്‍ റോഡിലേക്ക് കയറണം

ദര്‍ശനം ലഭിക്കാത്തവര്‍ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തല്‍ വഴി തന്നെ പടി ചവിട്ടണം. അല്ലാത്തവര്‍ക്ക് തിരക്കു കുറഞ്ഞ ശേഷം വടക്കേനട വഴി ദര്‍ശനത്തിനു അവസരം ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*