2002 മുറിയിൽ മറ്റൊരു ഫോൺ, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; രാഹുൽ മാങ്കൂട്ടത്തിന്റെ മുറി പരിശോധിച്ച് പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പോലീസ്. പാലക്കാട് രാഹുൽ താമസിച്ച KPM ഹോട്ടലിലെ മുറിയിൽ പോലീസ് പരിശോധന നടത്തി. 2002 എന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം രാഹുലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞു. വൈദ്യ പരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. ആശുപത്രി ഗേറ്റിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

അതിനിടെ, മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി 16ന് പരിഗണിക്കും. 15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നും കോടതി. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്ത്ണ്ടതായുണ്ട്. പാലക്കാട് ഉൾപ്പടെ തെളിവെടുപ്പ് നടത്തണം എന്ന് വാദം.

Be the first to comment

Leave a Reply

Your email address will not be published.


*