കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്ന് കേരള കോൺഗ്രസ് (എം) UDF നെപ്പാം ആയിരുന്നു. തോമസ് ഐസക് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപയായിരുന്നു പ്രഖ്യാപിച്ചത്.
കെഎം മാണിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് തലസ്ഥാനത്ത് ഉചിതമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്കാന് പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.
പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന റെക്കോഡും കെഎം മാണിയുടെ പേരിലാണ്. കാല് നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.



Be the first to comment