എല്‍ഡിഎഫില്‍ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പുറകേ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍. ഇനി താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ മാത്രം ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തല്‍ക്കാലം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് ജോസ് കെ മാണിയുടെ പിന്നാലെ പോകുന്നുവെന്ന തരത്തില്‍ ഇനി വാര്‍ത്തകള്‍ക്ക് ഇട നല്‍കരുതെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണിയുമായി മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്നും താല്‍പര്യമറിയിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കെസി വേണുഗോപാലും ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി.
ഇതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തി. പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. അതേസമയം മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. ജോസ് കെ മാണി മുന്നണിവിടില്ലെന്നും ഉറപ്പുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണം.



Be the first to comment