അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കോട്ടത്തിലും പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുന്നില്ല. കോൺഗ്രസ് പിന്തുണയിൽ ജയിച്ച ആളല്ലേ രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം ചോദിച്ചു.

കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗം. മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റിയറിങ് കമ്മിറ്റി യോഗം അവരുടെ ആഭ്യന്തര കാര്യം. എൽഡിഎഫിന് വിസ്മയം ഒന്നുമില്ല. യുഡിഎഫിന് പരിഭ്രാന്തിയാണ്. ആരെ കിട്ടുമെന്ന് നോക്കി നടക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*