അമിതവണ്ണം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവരാണ് മിക്കവാറും. അതുകൊണ്ട് തന്നെ പുറത്തു പോകുമ്പോൾ ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, ഭക്ഷണം കഴിക്കുന്നതിന് മുൻ നാരങ്ങ വെള്ളം കുടിച്ചു നോക്കൂ…ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണത്തിൽ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും.
കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉൽപാദനം ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും. എന്നാൽ ഒരുപാട് കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ അമിതമായി നേർപ്പിക്കാൻ കാരണമാകും.
കൂടാതെ 2018ൽ മെഡിക്കൽ ജേണലായ പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും സംതൃപ്തി നൽകിയതായും കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ആരോഗ്യകരമായി മാർഗമാണിതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.



Be the first to comment