കോട്ടയം: 33 വർഷങ്ങൾക്ക് മുൻപുള്ള നാടക ഓർമ്മകളുമായി പഴയ കലാലയ സുഹൃത്തുകളുടെ ഒത്തുചേരൽ “മൃച്ഛകടികം – 33” സംഘടിപ്പിച്ചു. മാന്നാനം കെ ഇ കോളേജിൽ 1993 അരങ്ങേറിയ മൃച്ഛകടികം എന്ന നാടകത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരാണ് 33 വർഷത്തിനിപ്പുറം ഒത്തുകൂടിയത്.
മാന്നാനം സെൻ്റ് ജോസഫ്സ് ആശ്രമാധിപനും കെ ഇ കോളേജ് മാനേജരും മൃച്ഛകടികം നാടകത്തിലെ അഭിനേതാവുമായ റവ ഫാ.കുര്യൻ ചാലങ്ങാടി സി എം ഐ ഉദ്ഘാടനം ചെയ്തു. മൃച്ഛകടികം നാടകത്തിൻ്റെ പ്രധാന സംഘാടകനും കെ ഇ കോളേജിലെ മുൻ മലയാളം വിഭാഗം മേധാവിയുമായ ഡോ.മാത്യു ജെ മുട്ടത്ത് അദ്ധ്യക്ഷനായിരുന്നു.മൃച്ഛകടികം സംവിധായകരും പ്രശസ്ത നാടക പരിശീലകരുമായ ഡോ.രാജാവാര്യർ, ഡോ.കെ അജിത് എന്നിവരെയും നാടകത്തിൻ്റെ പിന്നണി പ്രവർത്തകരും കെ ഇ കോളേജിലെ മുൻ അധ്യാപകരുമായ ഡോ.ജോയിസ്കുട്ടി ജോസഫ്, പ്രൊഫ.വിൽഫ്രഡ് എബ്രഹാം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഷൈജു തെക്കുംചേരി സ്വാഗതവും പ്രകാശ് വി തോമസ് നന്ദിയും പറഞ്ഞു. അഭിനേതാക്കളും പിന്നണി പ്രവർത്തകരും ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുകയും സംഗീതവും നൃത്ത പരിപാടിയും നടത്തുകയും ചെയ്തു.
1993 ൽ കെ ഇ കോളേജ് മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദ്യാത്ഥികൾ ചേർന്നാണ് നാടകം അരങ്ങിലെത്തിച്ചത്. മാസങ്ങളോളം നീണ്ട പരിശിലനം നടത്തി അരങ്ങിലെത്തിയ നാടകം അന്ന് വിവിധ വേദികളിൽ അവതരിപ്പിച്ച് വളരെ ശ്രദ്ധ നേടിയിരുന്നു.
കോട്ടയം: പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐ ടി ഡി പി പ്രൊജക്റ്റ് […]
കോട്ടയം: അതൃപ്തി അറിയിച്ച കോട്ടയത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് പാര്‍ട്ടി വിടില്ല. പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം ആവശ്യപ്പെടുന്ന ഘടകത്തില്‍ കുറുപ്പിനെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്. തന്നെക്കാള്‍ ജൂനിയര്‍ ആയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതോടെയാണ് സുരേഷ് […]
കോട്ടയം: വിവാദ പരാമർശവുമായി വീണ്ടും പി.സി. ജോർജ്. കേരളത്തിൽ കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും അതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നും പി.സി. ജോർജ് വ്യക്തമാക്കി. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികൾ പെൺമക്കളെ 24 […]
Be the first to comment